Iklan

Iklan

,

Iklan

Video

കൊല്ലത്ത് 22കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

SPECIAL CORRESPONDENT
, Thursday, August 11, 2022 WIB Last Updated 2022-08-11T16:20:56Z
കൊല്ലം : കൊല്ലത്ത് 22കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസമാണ് ഓടനാവട്ടം ചെറുകരക്കോണം കുന്നുംപുറത്ത് ചരുവിള വീട്ടില്‍ രാഖി (22) യെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ബിരുദ പഠനത്തിന് ശേഷം പിഎസ്എസി കോച്ചിങ്ങിന്  പോകുകയായിരുന്നു മരിച്ച
രാഖി. ഒരാഴ്ചയ്ക്ക് മുമ്പ് രാഖിയും സുഹൃത്തുക്കളും നാട്ടുകാരായ ചിലരും ചേര്‍ന്ന് വിനോദയാത്ര പോയിരുന്നു. 

രാഖിയുടെ അച്ഛനും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ നിലമേൽ ഉള്ള ഒരു യുവാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നും ഇതിന്റെ വിഷമം കാരണമാണ് ആത്മഹത്യ ചെയ്തെന്നുമാണ് പറയപ്പെടുന്നത്. 

ഓടാനാവട്ടം സ്വദേശി രാഖിയുടെ മരണവുമായി ബന്ധപ്പെട്ടു തുടർഅന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents