banner

'കൂടെ ചുവടുവെക്കാൻ അവർ നിർബന്ധിച്ചു, പകുതിയിൽ നിർത്താനും സമ്മതിച്ചില്ല'- നൃത്തം ചെയ്ത് മന്ത്രി ബിന്ദു (വീഡിയോ)



തൃശൂർ: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം ന‍ൃത്തം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകദിന പരിപാടിക്കെത്തിയ വേളയില്‍ സിഡിഎസ് അംഗങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് നൃത്തം ചെയ്തതെന്ന് അവര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. വീഡിയോയും പങ്കിട്ടിട്ടുണ്ട്.


ksfe prakkulam


കുറിപ്പിന്റെ പൂർണ രൂപം

നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിർത്തി പൊതുപ്രവർത്തക ആയതിൽപ്പിന്നെയും അതങ്ങനെത്തന്നെ..

കർഷകദിനത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ പരിപാടിക്കെത്തിയതാണ്. വേദി വിട്ടിറങ്ങിയപ്പോൾ സിഡിഎസ് അംഗങ്ങളുടെ നൃത്തം. കൂടെ ചുവടുവെക്കാൻ അവർ നിർബന്ധിച്ചു. പകുതിയിൽ നിർത്താനും  സമ്മതിച്ചില്ല.

എന്തായാലും കർക്കിടകം മാഞ്ഞ് ഓണം പിറക്കുകയാണല്ലോ. അകത്തും പുറത്തും ഓണം തുളുമ്പുന്ന നാളുകളെ, പ്രകൃതിയും മനസ്സുകളും തമ്മിലെ ഗൂഢബന്ധത്തിന്റെ വിരിയലിനെ, ആണിവർ പാടിയാടുന്നത്. 

പങ്കു കൊള്ളാതെങ്ങനെ!  

إرسال تعليق

0 تعليقات