banner

തെരുവുനായയുടെ ആക്രമണത്തിൽ ഏഴ് പേര്‍ക്ക് പരിക്ക്; പേയുണ്ടെന്ന് സംശയം



കോട്ടയം: തെരുവുനായയുടെ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. തലയോലപ്പറമ്പിലാണ് ഏഴ് പേര്‍ക്ക് നായയുടെ കടിയേറ്റത്. പേവിഷബാധ സംശയിക്കുന്ന നായ പിന്നീട് വണ്ടിയിടിച്ച് ചത്തു. 


ksfe prakkulam

ഇന്ന് രാവിലെയാണ് നായയുടെ ആക്രമണം. തലയോലപ്പറമ്പിലെ മാര്‍ക്കറ്റ് ഭാഗത്തായിരുന്നു നായയുടെ പരാക്രമം. റോഡിന് സമീപത്തുള്ള വീട്ടിലെ ആളുകളെ വരെ നായ കടിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഒരാള്‍ക്ക് മുഖത്താണ് കടിയേറ്റത്. മറ്റൊരാള്‍ക്ക് വയറിനും പരിക്കേറ്റു. മറ്റുള്ളവരുടെ കൈയ്ക്കും കാലിനുമാണ് കടിയേറ്റത്. പെവിഷബാധയുള്ള നായ നിരവധി വളര്‍ത്തുനായ്ക്കളേയും കടിച്ചു. 

ആക്രമണത്തിന് പിന്നാലെ നാട്ടുകാര്‍ നായയെ ഓടിക്കാന്‍ ശ്രമിച്ചു. അതിനിടെയാണ് വണ്ടിയിടിച്ച് നായ ചത്തത്. നായയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും.

إرسال تعليق

0 تعليقات