Iklan

Iklan

,

Iklan

Video

എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ തൂങ്ങി മരിച്ച നിലയില്‍

SPECIAL CORRESPONDENT
, Wednesday, August 17, 2022 WIB Last Updated 2022-08-17T14:58:33Z


കോട്ടയത്ത് എന്‍സിസി ഉന്നത ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഗ്രൂപ്പ് കമാന്‍ഡറും വൈക്കം സ്വദേശിയുമായ ബ്രിഗേഡിയര്‍ എം എന്‍ സാജന്‍ (56) ആണ് മരിച്ചത്. കഞ്ഞികുഴിയിലെ എന്‍സിസി ആസ്ഥാനത്തോട് ചേര്‍ന്ന ഓഫീസേഴ്‌സ് മെസിന് സമീപത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പോലീസ്  അന്വേഷണം ആരംഭിച്ചു

എന്‍സിസിയുടെ കോട്ടയം ഗ്രൂപ്പിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് സാജന്‍.  നേരത്തെ കരസേനയുടെ ഗൂര്‍ഖ റജിമെന്റിലെ കമാന്‍ഡറായിരുന്നു. തുടര്‍ന്ന് 2021 സെപ്തംബറിലാണ് എന്‍സിസിയില്‍ ഡെപ്യൂട്ടേഷനില്‍ എത്തിയത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. 

ഓഫിസേഴ്‌സ് മെസിനോട് ചേര്‍ന്ന സ്വകാര്യ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഗ്രൂപ്പ് മീറ്റിങ് ഉണ്ടായിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനു വേണ്ടി വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ഇദ്ദേഹം ഏറെ നേരം കഴിഞ്ഞിട്ടും പുറത്തു വരാതിരുന്നില്ല. തുടര്‍ന്നു സംശയം തോന്നിയ സഹപ്രവര്‍ത്തകര്‍ വാതില്‍ തല്ലിത്തുറന്നു നോക്കിയപ്പോഴാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഞ്ഞികുഴിയിലെ എന്‍സിസി ആസ്ഥാനത്തോട് ചേര്‍ന്ന ഓഫീസേഴ്‌സ് മെസിന് സമീപത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പോലീസ്  അന്വേഷണം ആരംഭിച്ചു. 

ഇന്ന് രാവിലെ 10 മണിയോടെയാണ് അദ്ദേഹം വീട്ടിൽ നിന്നും എൻസിസി ഓഫീസിൽ എത്തിയത്. തുടർന്ന് യൂണിഫോം മാറാനായി അദ്ദേഹത്തിൻ്റെ റൂമിലേക്ക് പോയി. പതിനൊന്നര മണിയായിട്ടും അദ്ദേഹത്തെ റൂമിൽ നിന്നും പുറത്തേക്ക് കണ്ടില്ല. അതിനിടയിൽ ഒരു വീഡിയോ കോൺഫറൻസിംഗിനായി അദ്ദേഹത്തെ ഫമാണിൽ വിളിച്ചിട്ട് ഫോണും എടുത്തിരുന്നില്ല. ഇതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ എത്തി നോക്കുമ്പോഴാണ് അദ്ദേഹത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ പൊലീസിലും കരസേനയിലെ ഉന്നത ഉദ്യോഗസ്ഥരേയും വിവരമറിയിച്ചു. 

ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷം മേൽ നടപടികൾ ആരംഭിച്ചു.  സാജൻ്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം അത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് അറിയില്ല. ആത്മഹത്യ ചെയ്ത സാജൻ കരസേനയിലെ ഭടനാണ്. ഒരു വർഷം മുൻപ് ഡെപ്യൂട്ടേഷനിലാണ് അദ്ദേഹം എൻസിസിയിലേക്ക് എത്തിയത്. അദ്ദേഹത്തിന് മുൻപ് മാനസിക പ്രശ്നം വല്ലതും നേരിട്ടിരുന്നോ എന്നകാര്യം അറിയില്ലെന്നും സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹം പോസ്റ്റ്പോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 


ksfe prakkulam

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents