കൊട്ടിയൂർ : കണ്ണൂര്‍ സര്‍വ്വകലാശാലയിലെ തന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻപ് വ്യക്തമാക്കിയ ന്യായീകരണ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്. നിയമന നടപടികളുടെ ഭാഗമായി സര്‍വ്വകലാശാല റിസര്‍ച്ച് സ്‌കോര്‍ പരിശോധിച്ചിട്ടില്ലെന്ന മുന്‍ നിലപാട് തിരുത്തിയാണ് പ്രിയയുടെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റ്.
യുജിസിയുടെ 2018-ലെ ചട്ടപ്രകാരം 75 പോയിന്റ് വരെയുള്ള സ്‌കോര്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്നും അത് യൂണിവേഴ്‌സിറ്റി ചെയ്തിട്ടുണ്ടെന്നും പ്രിയ വര്‍ഗീസ് പറയുന്നു. 651 എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന അക്കങ്ങളില്‍ ഇറക്കുമതി ചെയ്ത റിസര്‍ച്ച് സ്‌കോര്‍ അവകാശവാദങ്ങള്‍ സര്‍വ്വകലാശാല ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തി അംഗീകരിച്ച് തന്നതല്ല എന്നാണ് താൻ മുൻപ് ഇട്ട പോസ്റ്റിൽ പറഞ്ഞതെന്നും പ്രിയ വിശദീകരിച്ചു.
വിവരാവകാശ രേഖയെന്ന പേരില്‍ പുറത്ത് വരുന്നത് അക്കങ്ങളിലെ കള്ളക്കളികളാണെന്ന് പ്രിയ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. മനോരമയും ഏഷ്യാനെറ്റും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും പ്രിയ പറഞ്ഞു. കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും അനധികൃത നിയമനങ്ങള്‍ നടക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പ്രിയയുടെ നിയമനവും പുറത്തുവന്നത്.
%20(32)%20(3)%20(18)%20(8)%20(11)%20(2)%20(29).png)
0 Comments