banner

പിടികൂടുമ്പോഴും ബാഗിൽ ലഹരി, സജീവ് കൃഷ്ണയും പിടിയിലായ അർഷാദും ലഹരി ഉപയോഗിച്ചിരുന്നെന്ന് പോലീസ്; ചുരുളഴിക്കാനുറച്ച് പോലീസ്



കൊച്ചി : കൊച്ചിയിലെ കാക്കാനാട്ടെ ഫ്‌ളാറ്റില്‍ സജീവ് കൃഷ്ണന്‍ എന്ന യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച ഫ്ളാറ്റില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച്‌. നാഗരാജു. 


ksfe prakkulam


കൊച്ചി നഗരത്തെ ഞെട്ടിച്ച ഫ്‌ളാറ്റ് കൊലപാതകത്തിന്റെ ചുരുളഴിച്ച പൊലീസ് അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് നാഗരാജു മാധ്യമങ്ങളുമായി പങ്കുവെച്ചത്. ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന സംശയത്തിലാണ് പൊലീസ്.

കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതി അര്‍ഷാദും ലഹരിക്ക് അടിമകളായിരുന്നുവെന്നും ഇതിന്റെ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാവാം കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. മഞ്ചേശ്വരത്ത് നിന്നും പ്രതി അര്‍ഷാദിനെ കാസര്‍കോട് പൊലീസ് പിടികൂടുമ്ബോള്‍ ബാഗില്‍ നിന്നും ലഹരി പദാര്‍ത്ഥങ്ങളും കണ്ടെത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു മാദ്ധ്യമങ്ങളെ അറിയിച്ചു. അര്‍ഷാദിന്റെ പേരില്‍ കൊണ്ടോട്ടിയില്‍ ഒരു മോഷണക്കേസ് കൂടിയുണ്ട്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശി അമ്ബലപ്പടി പുത്തന്‍പുര വീട്ടില്‍ കെ. സജീവ് കൃഷ്ണനെ(23) കാക്കനാട് ഇടച്ചിറ ഘണ്ടാകര്‍ണ ക്ഷേത്രത്തിന് സമീപത്തെ ഓക്സ്‌ഓനിയ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സജീവ് കൃഷ്ണയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. യുവാവിന്റെ ശരീരത്തില്‍ ഇരുപതിലേറെ മുറിവുകളുണ്ടെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്കും, കഴുത്തിലും നെഞ്ചിലുമാണ് ആഴത്തിലുള്ള മുറിവുകളുള്ളത്.

ഫ്ളാറ്റിലെ 16-ാം നിലയില്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വാടകയ്ക്ക് താമസിച്ചിവരികയായിരുന്നു സജീവ് കൃഷ്ണന്‍. ഇവരുടെ മറ്റൊരു സുഹൃത്താണ് അര്‍ഷാദ്. ഇയാള്‍ ഇടയ്ക്കിടെ ഇവിടെ വന്ന് താമസിക്കാറുണ്ട്. മൂന്ന് സുഹൃത്തുക്കളില്‍ രണ്ടുപേര്‍ കഴി‌ഞ്ഞ ദിവസം ടൂറിനും മറ്റൊരാള്‍ കോഴിക്കോട്ടെ വീട്ടിലേക്കും പോയിരുന്നു. തുടര്‍ന്നാണ് അര്‍ഷാദ് ഇവിടെ എത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ ടൂര്‍ പോയവര്‍ മടങ്ങിയെത്തിയെങ്കിലും ഫ്ളാറ്റ് അടഞ്ഞ നിലയിലായിരുന്നു. സമീപത്ത് റൂമെടുത്ത് താമസിച്ച ഇവര്‍ രാവിലെ 11ഓടെ വീണ്ടുമെത്തിയെങ്കിലും അടഞ്ഞ നിലയില്‍തന്നെയായിരുന്നു. തുടര്‍ന്ന് സമീപവാസിയായ മരപ്പണിക്കാരനെ കൊണ്ടുവന്ന് വാതില്‍ തുറപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

അര്‍ഷാദ് മുങ്ങിയത് കൊലപാതക വിവരം പുറത്തറിഞ്ഞ ശേഷമാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അര്‍ഷാദിന്റെ കൈവശമാണ് സജീവന്റെ ഫോണ്‍ ഉണ്ടായിരുന്നത്. ഈ ഫോണില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് താന്‍ സ്ഥലത്തില്ലെന്ന് പറഞ്ഞുകൊണ്ട് ഇന്നലെ ഉച്ചവരെ സന്ദേശം വന്നിരുന്നു.

إرسال تعليق

0 تعليقات