banner

അഞ്ചാലുംമൂട്ടിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനായി അണിഞ്ഞൊരുങ്ങി 'സൗന്ദര്യ ലേഡീസ് സെൻ്റർ'

അഞ്ചാലുംമൂട് : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കാൻ എല്ലാ വീടുകളിലും മൂവർണക്കൊടി ഉയർത്താൻ ഇന്ത്യൻ പ്രധാനമന്ത്രി അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെ അഞ്ചാലുംമൂടിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സൗന്ദര്യ ലേഡീസ് സെൻ്റർ എന്ന സ്ഥാപനത്തിൽ നിറയെ കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് സ്ഥാപന ഉടമകൂടിയായ അഞ്ചാലുംമൂട് സ്വദേശി നിസാർ.

കഴിഞ്ഞ നാല്പത് വർഷമായി അഞ്ചാലുംമൂടിൻ്റെ ഹൃദയതുടിപ്പായി നിലകൊള്ളുന്ന സൗന്ദര്യ ലേഡീസ് സെൻ്റർ രാജ്യത്തിൻ്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിനായി തയ്യാറായിക്കഴിഞ്ഞെന്നും സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആവശ്യം വരുന്ന എല്ലാ വിധ സാമഗ്രികളും തൻ്റെ സ്ഥാപനത്തിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിട്ടുണ്ടെന്നും  നിസാർ അഷ്ടമുടി ലൈവിനോട് വ്യക്തമാക്കി.

إرسال تعليق

0 تعليقات