banner

അഞ്ചാലുംമൂട്ടിൽ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു

അഞ്ചാലുംമൂട് : എൻ.ആർ.ഇ.ജി തൊഴിലാളി യൂണിയൻ്റെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. 

ksfe prakkulam

അഞ്ചാലുംമൂട് ജങ്ഷനിൽ നിന്ന്  പെരിനാട് പോസ്റ്റോഫീസിലേക്കാണ് ജാഥയായി മാർച്ച് സംഘടിപ്പിച്ചത്. പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്. ഷാരിയർ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ്‌  ബീന അധ്യക്ഷത വഹിച്ചു. ബൈജു ജോസഫ് സ്വാഗതം പറഞ്ഞു. ധർണയിൽ.. കെ ജി ബിജു, എ. അമാൻ, റ്റി. എസ്. ഗിരി, ആർ. അനിൽകുമാർ, സിന്ധു സുഭാഷ് എന്നിവർ  സംസാരിച്ചു.

إرسال تعليق

0 تعليقات