ചെന്നൈ : നടിയും അവതാരകയുമായ മഹാലക്ഷ്മി വിവാഹിതയായി. പ്രശസ്ത തമിഴ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനാണ് വരൻ. ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. 

രവീന്ദർ നിർമ്മിക്കുന്ന ‘വിടിയും വരൈ കാത്തിര്’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ചിത്രത്തിൽ മഹാലക്ഷ്മിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരുപ്പതിയിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമസ്ഥനാണ് രവീന്ദര്‍.
അതേസമയം, ഇരുവരുടെയും വിവാഹ വർത്തയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ അധിക്ഷേപമാണ് ഉയരുന്നത്. രവീന്ദറിന്റെ ശരീര പ്രകൃതത്തെ പരിഹസിച്ചുകൊണ്ടാണ് കമന്റുകൾ ഏറെയും. ‘പൊണ്ണത്തടിയൻ പ്രൊഡ്യൂസർ പെട്ടെന്ന് തട്ടിപ്പോയാൽ സ്വത്തെല്ലാം കൈക്കലാക്കാം എന്ന ബുദ്ധിയാണ് നടിക്ക്,’ എന്ന് ഒരാൾ പറയുന്നു. ‘രണ്ടുപേരുടേയും രണ്ടാം വിവാഹം, മൂന്നാം വിവാഹത്തിനായി ആശംസകൾ നേരുന്നു’ എന്നാണ് മറ്റൊരാളുടെ കമന്റ്.
എന്നാൽ, വ്യക്തിഹത്യ നടത്തുന്നവർക്കെതിരെയും നിരവധി ആളുകൾ, രംഗത്ത് വന്നിട്ടുണ്ട്. ശാരീരികാവസ്ഥകളെ പരിഹസിക്കുന്നത് ശരിയല്ലെന്നും വിവാഹത്തോടെ ശരീരങ്ങൾ തമ്മിലല്ല, മനസ്സുകൾ തമ്മിലാണ് ഒന്നാകുന്നതെന്നും ആളുകൾ പറയുന്നു. പ്രിയ താരത്തിനും ഭർത്താവിനും വിവാഹാശംസകൾ നേരുന്നതായും ആരാധകർ വ്യക്തമാക്കി.
%20(1)%20(5)%20(4)%20(5)%20(21)%20(14)%20(7)%20(8)%20(12)%20(1)%20(13)%20(11)%20(5)%20(10).jpg)
0 Comments