banner

അജിത്ത് – മഞ്‍ജു വാര്യർ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു



ഒരു ഫാൻസ് ക്ലബ്ബിലും വിശ്വസിക്കാത്ത നടനാണ് അജിത്ത്. തല ഉൾപ്പെടെയുള്ള വിശേഷണങ്ങൾ തന്നെ വിളിക്കരുതെന്ന് താരം തുറന്ന് പറഞ്ഞിട്ടുമുണ്ട്. 

ksfe prakkulam

ഇതൊക്കെയാണെങ്കിലും അജിത്തിന്‍റെ ഓരോ സിനിമയും തമിഴകത്തെ സംബന്ധിച്ചിടത്തോളം ആവേശമാണ്. ആരാധകരുടെ ആകാംക്ഷകള്‍ വര്‍ദ്ധിപ്പിച്ച് അജിത്തിന്റെ പുതിയ സിനിമയുടെ പേര് പുറത്തുവിട്ടു.

അജിത്തിൻ്റെ പുതിയ ചിത്രമാണ് ‘തുനിവ്’. ചിത്രത്തിൻ്റെ പോസ്റ്ററും പുറത്ത് വിട്ടു. ആക്ഷൻ ഓറിയന്‍റഡ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. വീര, സമുദ്രക്കനി, ജോൺ കോക്കൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. ‘വലിമൈ’യ്ക്ക് ശേഷം അജിത്തും എച്ച് വിനോദും ബോണി കപൂറും ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’.

إرسال تعليق

0 تعليقات