banner

മുഖ്യമന്ത്രിക്കെതിരെ ഇ.ഡിയെ സമീപിക്കാന്‍ എച്ച്ആര്‍ഡിഎസ്



ന്യൂഡല്‍ഹി : മുഖ്യമന്ത്രിക്കെതിരെ പുതിയ നീക്കവുമായി എച്ച്ആര്‍ഡിഎസ്. മുഖ്യമന്ത്രിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സമീപിക്കാൻ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍. 

ksfe prakkulam

ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെയും കുടുംബത്തേയും ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. 

ഇക്കാര്യത്തില്‍ ചോദ്യം ചെയ്യലിന് തയ്യാറാകുന്നില്ലെന്ന ഘട്ടത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന ആവശ്യവുമായി അജി കൃഷ്ണന്‍ ഇ.ഡിയെ സമീപിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നുവെന്നും ആരോപണമുണ്ട്.

إرسال تعليق

0 تعليقات