കോഴിക്കോട് : പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ ട്രാൻസ്ജെൻഡറിനെ പൊലീസ് ഇൻസ്പെക്ടർ അധിക്ഷേപിച്ചതായി പരാതി.

കോഴിക്കോട് നടക്കാവ് ഇൻസ്പെക്ടർ ജിജീഷിനെതിരെ ട്രാൻസ്ജെൻഡർ ദീപാ റാണിയാണ് പരാതി നൽകിയത്. ഫോണിലൂടെ ശല്യം ചെയ്തയാൾക്കെതിരെ പരാതി നൽകാൻ ഇന്നലെ വൈകിട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.
ഡ്യൂട്ടിയിലുണ്ടായിരുന്ന ജിജീഷ് ലൈംഗികത്തൊഴിലാളിയെന്ന് വിളിച്ചതായി പരാതിയിൽ പറയുന്നു.
0 تعليقات