banner

രാഷ്ട്രീയ-പ്രവര്‍ത്തന റിപ്പോര്‍ട്ടുകൾ: സിപിഐ നേതൃയോ​ഗങ്ങൾ ഇന്ന്

സംസ്ഥാന സമ്മേളനത്തിനുള്ള രാഷ്ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും തയാറാക്കുന്നതിനുള്ള സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. 

ksfe prakkulam

ഇന്ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതിയിലും നാളെയും മറ്റന്നാളുമായി ചേരുന്ന സംസ്ഥാന കൗണ്‍സിലിലും രാഷ്ട്രീയപ്രമേയത്തിന്‍റെ കരടും ചര്‍ച്ച ചെയ്യും.

പാര്‍ട്ടയില്‍ ജില്ലാ സമ്മേളനങ്ങളില്‍ പലയിടത്തും വിഭാഗീയത തലപൊക്കിയതിനാല്‍ ജാഗ്രതയോടെയാണ് സംസ്ഥാന നേതൃത്വം നീങ്ങുന്നത്. മലപ്പുറം, വയനാട് ജില്ലാ സമ്മേളനങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. വിഭാഗീയത മിക്ക ജില്ലകളിലും പ്രകടമായി നില്‍ക്കെയാണ് രാഷ്ട്രീയ –പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ തയാറാക്കാനായി നേതൃയോങ്ങള്‍ തുടങ്ങുന്നത്.

പതിവിന് വിപരീതമായി ജില്ലാ സമ്മേളനങ്ങളിലുണ്ടായ മത്സരം നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഇടുക്കിയില്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച ഇ.എസ്.ബിജിമോളെ മത്സരിച്ച് പരാജയപ്പെടുത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തയാറാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരട് റിപ്പോര്‍ട്ടും ചര്‍ച്ചയും ഇന്ന് ആരംഭിക്കുന്ന നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്യും.

إرسال تعليق

0 تعليقات