banner

മദ്യപിച്ചെത്തി മര്‍ദിച്ചിരുന്നു; ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍

ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ksfe prakkulam

 ഇടുക്കി കട്ടപ്പനയില്‍ ആണ് സംഭവം. വളകോട് പുത്തന്‍വീട്ടില്‍ ജോബിഷിന്റെ ഭാര്യ ഷീജയാണ് മരിച്ചത്. മദ്യപിച്ചെത്തി ജോബിഷ് ഷീജയെ മര്‍ദിച്ചിരുന്നതായും ഭര്‍തൃവീട്ടുകാര്‍ നിരന്തരം യുവതിയുമായി വഴക്കിട്ടിരുന്നുവെന്നും ഷീജയുടെ കുടുംബം പറയുന്നു. പത്ത് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. 

ജീവിതം മടുത്തതായി ഷീജ ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. രണ്ടാഴ്ച ഷീജ സ്വന്തം വീട്ടിലായിരുന്നു. ഇതിനിടെ ഏലപ്പാറയില്‍ വെച്ച് ജോബിഷ് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് തിരുവോണ ദിവസം ഉച്ചയ്ക്ക് ഷീജയെയും കൂട്ടി ഷീജയുടെ വീട്ടിലെത്തിയെങ്കിലും അന്ന് വൈകിട്ട് തന്നെ തിരികെപ്പോയി . 

വെള്ളിയാഴ്ച രാവിലെ 9.40ന് ജോബിഷ് ഷീജയുടെ സഹോദരനെ വിളിച്ച് വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടു. വളകോട്ടിലെ വീട്ടില്‍ എത്തിയ സഹോദരന്‍ അരുണിനോട് ഷീജയെ ആശുപത്രിയില്‍ കൊണ്ടുപോയെന്നാണ് അറിയിച്ചത്. ആശുപത്രിയിലെത്തുമ്പോഴാണ് മരണവിവരം അറിയുന്നത്. 

إرسال تعليق

0 تعليقات