banner

സ്റ്റിക്കറാണെന്ന് കരുതി തള്ളിക്കളയരുത്!, ചിലപ്പോൾ മയക്കുമരുന്നാകാം; രക്ഷിതാക്കൾ ജാഗ്രതൈ

Published By Inshad Sajeev
നമ്മുടെ മക്കളെ നമ്മൾക്ക് എപ്പോഴും വിശ്വാസമാണ് എന്നാൽ ഈ കെട്ട കാലത്ത് രക്ഷിതാക്കൾക്ക് അല്പം ജാഗ്രത വേണമെന്നാണ് പോലീസും മറ്റ് ഉന്നത അധികാരികളും അഭിപ്രായപ്പെടുന്നത്. സ്കൂൾ കുട്ടികളുടെ ബാഗിൽ കാണാറുള്ള സ്റ്റിക്കറിനോട് സാദൃശ്യമുള്ള മയക്കുമരുന്ന് പോലും ഇന്ന് വിപണിയിൽ സുലഭമാണ്. മാതാപിതാക്കൾ വീടിനുള്ളിൽ പോലീസായാൽ നമ്മുടെ മക്കളെ നമുക്ക് കാവൽ മാലാഖയെ പോലെ സംരക്ഷിച്ച് നിർത്താൻ കഴിയും.

സ്റ്റിക്കറിനോട് സാദൃശ്യമുള്ള മയക്കുമരുന്നിന് പേര് എൽ.എസ്.ഡി

സ്റ്റിക്കറിനോട് സാദൃശ്യമുള്ള മയക്കുമരുന്നിൻ്റെ നാമകരണം എൽ.എസ്.ഡി എന്നാണ് മുൻപ് സൂചിപ്പിച്ചത് പോലെ സ്റ്റാമ്പിനോടും ചെറിയ കോമിക് സ്റ്റിക്കറുകളോടും സാദ്യശ്യമുള്ള ഇത്തരം മയക്കുമരുന്ന് ഏറെ അപകടകാരിയാണ്.

ലൈസർജിക് ആസിഡ് ഡൈഈതൈലമൈഡ് എന്നാണ് ഈ വില്ലൻ്റെ പൂർണ്ണമായ പേര്. കൃത്യമമായി നിർമ്മിച്ചെടുത്ത ഇവയ്ക്ക് ഒരാളുടെ ചിന്താശേഷിയേയും ബോധത്തേയും പോലും നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ഇത് ഉപയോഗിക്കുന്നവർക്ക് ഏത് അവസ്ഥയിലും താൻ മറ്റൊരു ലോകത്താണെന്ന തോന്നലുണ്ടാക്കും തലച്ചോറിനും മറ്റും പ്രത്യക്ഷത്തിൽ ഇത് മൂലം കുഴപ്പം സംഭവിക്കില്ലെങ്കിലും നിരന്തര ഉപയോഗം ഒരുവനെ ഭ്രാന്തനാക്കാൻ സാഹായിക്കും. ആകുലത, അകാരണഭീതി (പാരനോയിയ), ഡെല്യൂഷനുകൾ എന്നിവ ഈ മരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാകാൻ സാദ്ധ്യതയുള്ളതായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

إرسال تعليق

0 تعليقات