ഇടുക്കി : അടിമാലി വാളറയിൽ സിവിൽ പൊലീസ് ഓഫീസറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ കെ രാജീവാണ് മരിച്ചത്. ഭാര്യയും കുട്ടികളും ഭാര്യയുടെ വീട്ടിൽ പോയിരുന്നതിനാൽ രാജീവ് ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്.
ഇന്ന് രാവിലെ അയൽവാസികളാണ് രാജീവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെഡ്‌റൂമിൽ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വാതിൽ തുറന്ന് കിടക്കുകയായിരുന്നുവെന്നും അയൽക്കാർ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭാര്യ: രാജശ്രീ, മക്കൾ രോഹിത്, രോഹിൻ
%20(1)%20(5)%20(4)%20(5)%20(21)%20(14)%20(7)%20(8)%20(12)%20(1)%20(13)%20(11)%20(5)%20(13)%20(6)%20(5)%20(11)%20(10)%20(8)%20(11)%20(8)%20(9)%20(73).jpg)
0 Comments