എറണാകുളം : ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് നോര്‍ത്ത് പറവൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്.
ഇവര്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. ഭര്‍തൃ വീട്ടുകാരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അമലയുടെ ബന്ധുക്കള്‍ ആരോപിച്ചു.
സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലും അമലയെ അനുവദിച്ചിരുന്നില്ലെന്നും അമല ഗര്‍ഭിണിയാണെന്ന വിവരം പോലും തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വീട്ടുകാര്‍ ഫോണ്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞിട്ടും ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചില്ലെന്നും അവര്‍ ആരോപിച്ചു. വിവാഹം കഴിഞ്ഞത് മുതല്‍ അമലയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്നും ഒരിക്കല്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയിരുന്നതായും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു
രണ്ടു വര്‍ഷം മുമ്പായിരുന്നു അമലയുടെയും നോര്‍ത്ത് പറവൂര്‍ സ്വദേശി രഞ്ജിത്തിന്റെയും വിവാഹം. അമലയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
%20(1)%20(5)%20(4)%20(5)%20(21)%20(14)%20(7)%20(8)%20(12)%20(1)%20(13)%20(11)%20(5)%20(13)%20(6)%20(5)%20(2).jpg)
0 Comments