ഭരതന്നൂര്‍ : തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ സീരിയല്‍ നടിക്ക് നായയുടെ കടിയേറ്റു.

സീരിയല്‍ നടിയായ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യ്ക്കാണ് നായയുടെ കടിയേറ്റത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തെരുവുനായകള്‍ക്ക് ഇവര്‍ ഭക്ഷണം നല്‍കാറുണ്ടായിരുന്നു.
എന്നാല്‍ ബുധനാഴ്ച ഭക്ഷണം കൊടുക്കുന്നതിനിടയില്‍ ശാന്തയ്ക്ക് നായയുടെ കടിയേല്‍ക്കുകയായിരുന്നു. വലതുകൈക്ക് പരിക്കേറ്റ ശാന്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കടിച്ചത് പേപ്പട്ടിയാണോ എന്ന് സംശയമുള്ളതായി നാട്ടുകാര്‍ പറഞ്ഞു.
%20(1)%20(5)%20(4)%20(5)%20(21)%20(14)%20(7)%20(8)%20(12)%20(1)%20(13)%20(11)%20(5)%20(13)%20(6)%20(5)%20(11)%20(10)%20(8)%20(11)%20(8)%20(3).jpg)
0 Comments