കൊച്ചി : ഭാഗ്യം വരുന്നതിനായി പേര് മാറ്റുന്നത് ചലച്ചിത്ര മേഖലയില്‍ പുതിയ സംഭവമല്ല. നിരവധി പേര്‍ ഇത്തരത്തില്‍ പേര് മാറ്റുകയും ചെയ്തിട്ടുണ്ട്
. ഇവരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ചലച്ചിത്ര താരം സുരേഷ് ഗോപി. ഒരു ‘എസ്’ അധികം ചേര്‍ത്താണ് സുരേഷ് ഗോപി ഭാഗ്യ പരീക്ഷണം നടത്തിയിരിക്കുന്നത്. ‘Suresh Gopi’ എന്നതില്‍ നിന്ന് ‘Suressh Gopi’ എന്നാക്കിയാണ് പേരില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
എല്ലാ സോഷ്യല്‍ മീഡിയ പേജുകളും താരത്തിന്റെ പേര് ഈ രീതിയില്‍ പേര് മാറ്റിയിട്ടുണ്ട്. മാറ്റം സോഷ്യല്‍ മീഡിയയില്‍ മാത്രമാണോ അതോ ഔദ്യോഗികമാണോയെന്ന് വ്യക്തമല്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ സുരേഷ് ഗോപി ഇതുവരെ തയ്യാറായിട്ടില്ല.
%20(1)%20(5)%20(4)%20(5)%20(21)%20(14)%20(7)%20(8)%20(12)%20(1)%20(13)%20(11)%20(5)%20(13)%20(6)%20(5)%20(6).jpg)
0 Comments