കൊച്ചി : ഒരുമാസം മുമ്പ് നന്നാക്കിയ ആലുവ- പെരുമ്പാവൂര്‍ റോഡ് തകര്‍ന്നതില്‍ വിശദീകരണം തേടി ഹൈക്കോടതി.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സംഭവത്തില്‍ വിശദീകരണം തേടിയത്. ഒരുമാസം മുമ്പ് നന്നാക്കിയ റോഡ് തകര്‍ന്നത് എങ്ങനെയെന്നതില്‍ വിശദീകരണം നല്‍കാന്‍ ജില്ലാ കലക്ടറോടും വിജിലന്‍സിനോടും കോടതി നിര്‍ദേശിച്ചു. ധനവകുപ്പ് പ്രത്യേകഫണ്ട് അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയ 17 കിലോമീറ്റര്‍ റോഡില്‍ കുഴികള്‍ രൂപപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍നിന്ന് തോട്ടുമുഖം സ്വദേശിയായ എഴുപതുകാരനും കൊച്ചുമകളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
%20(1)%20(5)%20(4)%20(5)%20(21)%20(14)%20(7)%20(8)%20(12)%20(1)%20(13)%20(11)%20(5)%20(13)%20(6)%20(5)%20(11)%20(10)%20(5).jpg)
0 Comments