കൊല്ലം : ചടയമംഗലത്ത് യുവതിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍.

ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. യുവതിയ്ക്ക് നേരെ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് കാട്ടി സഹോദരന്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കി.
ഇന്നലെ ഉച്ചയോടെ കിടപ്പുമുറിയിലെ ഭാനിൽ സാരിയിൽ കെട്ടിതൂങ്ങിമരിക്കുകയായിരുന്നു. ചടയമംഗലം മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻ നായരാണ് ഐശ്വര്യ ഉണ്ണിത്താന്റെ ഭർത്താവ്. ഇവർക്ക് ഒരു കുട്ടിയുണ്ട്.മൃതദേഹം ആദ്യം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ എത്തിക്കുകയും പിന്നീട് പോസ്റ്റുമോർട്ടത്തിനായി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം കോളേജിലേക്ക് മാറ്റുകയും ചെയ്തു.
വിവാഹം കഴിഞ്ഞതിനു ശേഷം 1 വർഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗൺസിലിംഗ് നടത്തിഒരുമിച്ചു താമസിച്ചുവരുകയായിരുന്നു.എന്നാൽ തന്റെ സഹോദരിക്കു ഭർത്താവിൽ നിന്നും ശരീരികവും മാനസികവുമായിട്ടുള്ളപീഡനം സഹിക്കാതെയാണ് ആത്മഹത്യചെയ്തതെന്നും മരണത്തിൽ സംശയം ഉണ്ടെന്നും കാട്ടി ചടയമംഗലം പോലീസിൽ മരിച്ച ഐശര്യയുടെ സഹോദരൻ പരാതി നൽകി.
തുടർന്ന് ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭർത്താവ് കണ്ണൻ നായർ അഭിഭാഷകനാണ്.
%20(1)%20(5)%20(4)%20(5)%20(21)%20(14)%20(7)%20(8)%20(12)%20(1)%20(13)%20(11)%20(5)%20(13)%20(6)%20(5)%20(11)%20(10)%20(8)%20(11)%20(8)%20(5).jpg)
0 Comments