അമ്പലപ്പുഴ : ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് നാട്ടിലെത്തിച്ച് വിൽപന നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ.
ആലപ്പുഴ വെള്ളക്കിണർ വാർഡ് നടുവിൽപറമ്പിൽ അബ്ദുൽ മനാഫാണ് (26) പിടിയിലായത്. പുന്നപ്ര പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം അറസ്റ്റിലായ റിൻഷാദ്, ഇജാസ് എന്നിവർക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് അബ്ദുൽ മനാഫാണെന്ന് പൊലീസ് പറഞ്ഞു. ബി.ടെക് ബിരുദധാരിയായ പ്രതി ബസിൽ ബംഗളൂരുവിൽ പോയി താമസിച്ചശേഷം മയക്കുമരുന്ന് വാങ്ങി മടങ്ങുകയായിരുന്നു പതിവ്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. യുവാവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
%20(1)%20(5)%20(4)%20(5)%20(21)%20(14)%20(7)%20(8)%20(12)%20(1)%20(13)%20(11)%20(5)%20(13)%20(6)%20(5)%20(11)%20(10)%20(8)%20(1).jpg)
0 Comments