Iklan

Iklan

,

Iklan

Video

ലഹരിക്കേസിൽ അറസ്റ്റിലായ നടി അശ്വതി വിവാഹിതയായി

SPECIAL CORRESPONDENT
, Monday, October 10, 2022 WIB Last Updated 2022-10-10T09:52:34Z
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അശ്വതി ബാബു. സീരിയല്‍ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ താരം ഒരു വിവാദത്തില്‍ അകപ്പെട്ടിരുന്നു. ലഹരി മരുന്ന് കേസില്‍ ആയിരുന്നു താരം അകപ്പെട്ടത്. പിന്നീട് താരം അറസ്റ്റില്‍ ആവുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ അശ്വതി ബാബു വിവാഹിത ആയിരിക്കുകയാണ് എന്ന വാര്‍ത്ത ആണ് പുറത്തുവരുന്നത്. തിരുവനന്തപുരം തുമ്ബ സ്വദേശിനി ആണ് അശ്വതി. ആരെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത് എന്നറിയുമോ? സുഹൃത്തായ നൗഫല്‍ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തിരിക്കുന്നത്. കാക്കനാട് സ്വദേശി ആണ് ഇദ്ദേഹം. കൊച്ചിയില്‍ കാര്‍ ബിസിനസ് ആണ് ഇദ്ദേഹം ചെയ്യുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. താന്‍ മയക്കുമരുന്ന് അടിമ ആയിരുന്നു എന്നും അത് ഉപേക്ഷിക്കുന്നതിന് വേണ്ടി ഡോക്ടര്‍മാരില്‍ നിന്നും ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ് എന്നും അശ്വതിയുടെ വെളിപ്പെടുത്തിയിരുന്നു.

പതിനാറാമത്തെ വയസ്സില്‍ ആയിരുന്നു താരം ഒരു വ്യക്തിയെ പ്രണയിക്കുകയും പിന്നീട് അയാളുടെ ഒപ്പം ജീവിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്തത്. എന്നാല്‍ കൊച്ചിയില്‍ എത്തിയതോടെ താന്‍ വഞ്ചിക്കപ്പെടുകയാണ് എന്ന് താരം മനസ്സിലാക്കുകയായിരുന്നു. അടുത്തിടെയായിരുന്നു താരം ഇത് സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം തന്നെ തുറന്നു പറഞ്ഞത്. നിരവധി ആളുകള്‍ താരത്തെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് രംഗത്തെത്തി. അതേസമയം നിരവധി ആളുകള്‍ താരത്തെ കുറ്റപ്പെടുത്തി കൊണ്ട് രംഗത്തെത്തുകയും ചെയ്തു.

താന്‍ ഇനിയൊരു പുതിയ ജീവിതം ആരംഭിക്കുവാന്‍ ആഗ്രഹിക്കുകയാണ് എന്നും ഇനിയെങ്കിലും പ്രശ്നങ്ങളൊന്നും ഇല്ലാതെ മുന്നോട്ടു പോകുവാനാണ് ആഗ്രഹം എന്നും അശ്വതി പറഞ്ഞിരുന്നു. 2016 ഡിസംബര്‍ പതിനാറാം തീയതി ആയിരുന്നു അശ്വതി ബാബു മയക്കു മരുന്ന് കേസില്‍ അറസ്റ്റിലാകുന്നത്. എന്തായാലും നിരവധി ആളുകള്‍ ആണ് ഇപ്പോള്‍ താരത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇനിയെങ്കിലും നല്ല രീതിയില്‍ ജീവിക്കാന്‍ സാധിക്കട്ടെ എന്നാണ് മലയാളികള്‍ ഇവര്‍ക്ക് ഇപ്പോള്‍ ആശംസകള്‍ ആയി പറയുന്നത്

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents