Iklan

Iklan

,

Iklan

Video

ആണ്‍സുഹൃത്തിനെ ആക്രമിച്ച് കൈഞരമ്പ് മുറിച്ച ശേഷം പതിനഞ്ചുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

SPECIAL CORRESPONDENT
, Monday, October 31, 2022 WIB Last Updated 2022-10-31T16:03:08Z
കോഴിക്കോട് : ആണ്‍സുഹൃത്തിന്റെ കൈഞരമ്പ് മുറിച്ച് 15-കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. താമരശേരിയിലാണ് സംഭവം. കോടഞ്ചേരി സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ബസ് ജീവനക്കാരനായ സുഹൃത്തിനെ ആക്രമിച്ചശേഷം കൈഞരമ്പ് മുറിക്കാന്‍ ശ്രമിച്ചത്. ഇരുവരെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താമരശ്ശേരി ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കയറിയ പെണ്‍കുട്ടി യുവാവിനെ വിളിച്ച് വരുത്തുകയായിരുന്നു. ബസിന്റെ പിറകിലേക്ക് വന്നതിന് പിന്നാലെ ബാഗില്‍ നിന്ന് കത്തിയെടുത്ത് ആക്രമിച്ചെന്നാണ് ഇയാളുടെ മൊഴി.

കൈയില്‍ മുറിവേറ്റതോടെ ഇയാള്‍ ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടു. പിന്നീട് ചോരയൊലിക്കുന്ന കൈയുമായി കണ്ടതോടെ മറ്റുജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ബസ് ജീവനക്കാരനായ യുവാവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.

യുവാവിനെ ആക്രമിച്ച ശേഷം സ്വയം കൈഞരമ്പ് അറുത്ത പെണ്‍കുട്ടിയെയും വൈകാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറുമാസമായി പെണ്‍കുട്ടി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവാവിനോട് ബന്ധത്തില്‍ നിന്ന് പിന്മാറാനും വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents