Iklan

Iklan

,

Iklan

Video

'രണ്ടാമത്തെ ബന്ധവും തോറ്റ് പോയി, എലിസബത്ത് എന്നെക്കാൾ നല്ല വ്യക്തിയാണ്'; തന്നെ ഈ അവസ്ഥയിലെത്തിച്ചത് മാധ്യമങ്ങളെന്ന് നടന്‍ ബാല

SPECIAL CORRESPONDENT
, Friday, October 21, 2022 WIB Last Updated 2022-10-21T14:52:02Z
താന്‍ വീണ്ടും ജീവിതത്തില്‍ തോറ്റുപോയെന്ന പ്രതികരണവുമായി നടന്‍ ബാല. 

ksfe prakkulam

തന്റെ ജീവിതം പ്രതിസന്ധിയിലായെന്നും അതിന് കാരണം മാധ്യമങ്ങളാണ് എന്നും ബാല കുറ്റപ്പെടുത്തി. കുടുംബജീവിതം രണ്ടാമതും തകര്‍ന്നു. അതിന് കാരണം മാധ്യമങ്ങളാണ്- ബാല ഫേസ്ബുക്ക് ലൈവിലെത്തിയതിനിടെ പ്രതികരിച്ചു.

താന്‍ കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇത് തന്റെ കുറ്റം കാരണമാണോ എന്ന് സ്വയം സംശയിക്കുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി. ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവര്‍ ഒരു സ്ത്രീയാണ്, ഡോക്ടറാണ്. കുറച്ച് മനസ്സമാധാനം കൊടുക്കണം’- എന്നും ബാല പറഞ്ഞു.

‘വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. എനിക്കും നാവുണ്ട്. എന്നാല്‍ സംസാരിച്ചാല്‍ ശരിയാകില്ല’- എന്നാണ് താരത്തിന്റെ പ്രതികരണം. നേരത്തെ ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താരം എല്ലാം വെളിപ്പെടുത്താമെന്ന് പ്രിതകരിച്ച് രംഗത്തെത്തിയത്. ചെന്നൈയില്‍ നിന്നും മടങ്ങിയ ശേഷം കൂടുതല്‍ സംസാരിക്കാമെന്നായിരുന്നു ബാല പറഞ്ഞിരുന്നത്.

ഒടുവില്‍ നടന്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറിലായിരുന്നു ബാലയും എലിസബത്തും കുന്ദംകുളത്ത് വെച്ച് വിവാഹിതരായത്. ബാലയുടെ കുടുംബസുഹൃത്തുക്കളാണ് എലിസബത്തിന്റെ കുടുംബം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents