Iklan

Iklan

,

Iklan

Video

താരന് വില കൂടിയ ഷാംപൂ വാങ്ങുന്നതിന് മുൻപ്‌ കഞ്ഞിവെള്ളം പരീക്ഷിക്കൂ

SPECIAL CORRESPONDENT
, Tuesday, October 18, 2022 WIB Last Updated 2022-10-18T15:30:18Z
മിക്ക വീടുകളിലും വെറുതെ ഒഴിച്ചു കളയുന്ന ഒന്നാണ് കഞ്ഞിവെള്ളം. എന്നാല്‍, തലമുടിയുടെ സംരക്ഷണത്തിനും താരനും കഞ്ഞിവെള്ളം ഫലപ്രദമായി ഉപയോഗിക്കാനാവും

മികച്ച ഹെയര്‍പാക്കുകള്‍ ഉണ്ടാക്കാന്‍ കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

കഞ്ഞി വെള്ളം ഒരു കുപ്പിയിലാക്കി നന്നായി അടച്ചു വെക്കുക. പിറ്റേന്ന് ഇതിലേക്ക് ഇരട്ടി അളവില്‍ പച്ച വെള്ളം ചേര്‍ക്കണം. ഇതില്‍ നാലു തുള്ളി ലാവെന്‍ഡര്‍ ഓയില്‍ കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. മുടി കഴുകി കണ്ടിഷണര്‍ കൂടി ഉപയോഗിച്ചശേഷം ഈ വെള്ളം തലമുടിയുടെ മുകളില്‍ നിന്നും അറ്റത്തേക്ക് ഒഴിക്കാം. മുടികള്‍ക്കിടയില്‍ നന്നായി മസാജ് ചെയ്ത് എല്ലാ സ്ഥലത്തും ഈ വെള്ളം പിടിപ്പിക്കണം. ശേഷം സാധാരണ വെള്ളത്തില്‍ കഴുകി ഉണക്കാം. തലയിലെ താരന്‍, ചൊറിച്ചില്‍, ഫംഗസ് എന്നീ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ ഇത് സഹായിക്കും.

കറിവേപ്പിലയും തുളസിയും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് സവാളയുടെ നീരു കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതം കുറച്ചു കഞ്ഞി വെള്ളം കൂടി ചേര്‍ത്തു കുഴമ്ബു പരുവത്തില്‍ ആക്കി തലയില്‍ തേച്ചു പിടിപ്പിക്കാം. 15 മിനിറ്റുനേരം ഷവര്‍ ക്യാപ് ഉപയോഗിച്ച്‌ കെട്ടി വെക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകാം.

അഞ്ചു സ്പൂണ്‍ കടുക് പൊടിച്ച്‌ ഒലിവ് ഓയില്‍ മിക്സ് ചെയ്തെടുക്കണം. ഇതിലേക്ക് കുറച്ചു കഞ്ഞി വെള്ളം ചേര്‍ത്തിളക്കി കുഴമ്ബു പരുവത്തില്‍ ആക്കുക. ഇതു കുളിക്കാന്‍ പോകുന്നതിനു പത്തു മിനിറ്റു മുന്നേ തലയോട്ടിയില്‍ തേച്ച്‌ മസാജ് ചെയ്യാം. 20 മിനിറ്റിനു ശേഷം അല്പം കഞ്ഞി വെള്ളം തലയില്‍ ഒഴിച്ച്‌ മസാജ് ചെയ്യുക. അഞ്ചു മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി ഉണക്കാം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents