Iklan

Iklan

,

Iklan

Video

കൊല്ലത്ത് വൃദ്ധ മാതാവിനോട് മരുമകളുടെ ക്രൂരത; കണ്ണിന്‍റെ കൃഷ്ണമണി തകർന്നു

SPECIAL CORRESPONDENT
, Wednesday, October 19, 2022 WIB Last Updated 2022-10-19T17:35:18Z
കൊല്ലം : കൊട്ടിയത്ത് വൃദ്ധ മാതാവിനോട് മരുമകളുടെ ക്രൂരത. തൃശൂ‍ർ പട്ടിക്കാട് സ്വദേശി നളിനിയെയാണ് മകൻ്റെ ഭാര്യ പട്ടിണിക്കിട്ട് ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിന്‍റെ കൃഷ്ണമണി തകർന്ന നിലയിലാണ്.

നളിനിയുടെ ദേഹമാസകലം മർദ്ദനത്തിന്‍റെ പാടുകളുണ്ട്. കാലിലെ മുറിവ് വൃണമായി മാറിയിരിക്കുകയാണ്. നളിനിയെ ബന്ധുക്കൾ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സഹോദരന്‍റെ പരാതിയിൽ നളിനിയുടെ മകനും മരുമകൾക്കും എതിരെ പൊലീസ് കേസെടുത്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents