Iklan

Iklan

,

Iklan

Video

തോക്കെടുത്ത് മമ്മുട്ടി, ആരാധകർക്ക് ക്രിസ്റ്റഫറിൻ്റെ ദീവാലി ആശംസ

SPECIAL CORRESPONDENT
, Monday, October 24, 2022 WIB Last Updated 2022-10-24T14:36:58Z
മമ്മൂട്ടി-ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ആരാധകരോട് ദീപാവലി ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി.

തോക്ക് ചൂണ്ടിയ ഫോട്ടോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടീം ക്രിസ്റ്റഫര്‍ മൂവി വിഷിങ്ങ് യൂ ഓള്‍ ഹാപ്പി ദീവാലിയെന്നാണ് പോസ്റ്റിന്റെ കൂടെ മമ്മൂട്ടി കുറിച്ചത്.

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരുണ്ട്. തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ് ചിത്രത്തില്‍ വില്ലന്‍. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

കംപ്ലീറ്റ് ആക്ഷന്‍ പാക്ക്ഡ് മൂവിയായിരിക്കുമെന്നാണ് ക്രിസ്റ്റഫറെന്ന സൂചനയാണ് ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം നല്‍കുന്നത്. ത്രില്ലര്‍ ഴോണറിലാണ് സിനിമയെത്തുന്നത്. മോഹന്‍ ലാല്‍ ചിത്രമായ ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണന്‍ സംവിധാനവും ഉദയ് കൃഷ്ണ തിരക്കഥയും നിര്‍വഹിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍.

ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

എറണാകുളം, വണ്ടിപെരിയാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

നിസാം ബഷീറിന്റെ റൊഷാക്കാണ് ഏറ്റവുമൊടുവില്‍ ഇറങ്ങിയ താരത്തിന്റെ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് ഷൂട്ട് പൂര്‍ത്തിയായിരിക്കുന്ന മമ്മൂട്ടി ചിത്രം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents