Iklan

Iklan

,

Iklan

Video

കെഎസ്ആര്‍ടിസി ബസ്സില്‍ ടിക്കറ്റെടുക്കാതെ യാത്ര; കൊല്ലത്ത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് നാട്ടുകാരും കണ്ടക്ടറും

SPECIAL CORRESPONDENT
, Friday, October 21, 2022 WIB Last Updated 2022-10-21T14:47:19Z
കൊല്ലം : കെഎസ്ആര്‍ടിസി ബസ്സില്‍ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത യാത്രക്കാരന് ക്രൂരമര്‍ദനം.

ksfe prakkulam

കൊല്ലം ജില്ലയിലെ എഴുകോണിലാണ് സംഭവം. ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

യുവാവ് വനിത കണ്ടക്ടറുടെ കൈ തട്ടിമാറ്റി ബസില്‍ നിന്ന് ഇറങ്ങിയപ്പോഴാണ് മര്‍ദനം. പണം ചോദിച്ചപ്പോള്‍ തന്റെ കൈ തട്ടി മാറ്റി ഓടുകയായിരുന്നുവെന്ന് വനിത കണ്ടക്ടര്‍ പറയുന്നു. കൊല്ലം കൊട്ടാരക്കര സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ രണ്ട് ദിവസം മുമ്പായിരുന്നു സംഭവം.

ടിക്കറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ യാത്രക്കാരന്റെ ഭാഗത്ത് നിന്നും വളരെ മോശമായ രീതിയിലുള്ള പെരുമാറ്റമായിരുന്നു ഉണ്ടായിരുന്നതെന്ന് നാട്ടുകാരും ബസ്സിലെ മറ്റ് യാത്രക്കാരും പറയുന്നു. ഇയാള്‍ ഇതരസംസ്ഥാന തൊഴിലാളിയാണ്.

ടിക്കറ്റെടുക്കാന്‍ ആദ്യം കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞ യുവാവ്, പിന്നീട് നാട്ടുകാര്‍ ഇടപെട്ടതോടെ പണം നല്‍കി ടിക്കറ്റെടുക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents