Iklan

Iklan

,

Iklan

Video

'കുമാരി' 28ന് തിയറ്ററുകളിലേക്ക്; വമ്പൻ പ്രതീക്ഷ

SPECIAL CORRESPONDENT
, Saturday, October 08, 2022 WIB Last Updated 2022-10-08T07:19:25Z
രണം എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ നിര്‍മല്‍ സഹദേവിന്‍റെ പുതിയ ചിത്രം കുമാരിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഷന്‍ പോസ്റ്ററിനൊപ്പമാണ് നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പങ്കുവച്ചിരിക്കുന്നത്. ഒക്ടോബര്‍ 28 ന് ചിത്രം തിയറ്ററുകളിലെത്തും. നിര്‍മല്‍ സഹദേവിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഇത്.

ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപിപ്പിക്കുന്ന കുമാരിയുടെ നിർമ്മാണം ദ് ഫ്രഷ് ലൈം സോഡാസ് ആണ്. നിർമൽ സഹദേവ്, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, എഡിറ്റർ ശ്രീജിത്ത് സാരംഗ്, അഭിനേതാവ് ജിജു ജോൺ എന്നിവരുടെ നിർമ്മാണ സംരംഭമാണ് ദ് ഫ്രഷ് ലൈം സോഡാസ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents