Iklan

Iklan

,

Iklan

Video

പുറത്തിറങ്ങിയത് പോസ്റ്റർ മാത്രം; സ്റ്റാറ്റസുകളിൽ നിറഞ്ഞ് മമ്മുട്ടിയും ജ്യോതികയും

SPECIAL CORRESPONDENT
, Tuesday, October 18, 2022 WIB Last Updated 2022-10-18T15:53:33Z
മമ്മുട്ടിയും ജ്യോതികയും ഒന്നിക്കുന്ന പുതിയ ചിത്രമായ കാതലിൻ്റെ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടിയിരിക്കുകയാണ്. പുറത്ത് വന്ന് നിമിശങ്ങൾക്കകം വാട്സാപ്പ് സ്റ്റാറ്റസുകളിലും മറ്റ് സോഷ്യൽ മീഡിയകളിലുമായി തരംഗം സൃഷ്ടിക്കുകയാണ് കാതലിൻ്റെ പോസ്റ്റർ.

തിയറ്ററുകളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ആണ് കാതൽ. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ആദ്യ ചിത്രം. വരുന്ന ഐഎഫ്എഫ്കെയിലാണ് ഇതിന്‍റെ പ്രീമിയര്‍. അതേസമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents