Iklan

Iklan

,

Iklan

Video

കൊല്ലത്ത് ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 18 കാരൻ പിടിയിൽ; ബന്ധം സോഷ്യൽ മീഡിയ വഴി

SPECIAL CORRESPONDENT
, Wednesday, November 16, 2022 WIB Last Updated 2022-11-16T11:32:15Z
കൊല്ലം : കടയ്ക്കലിൽ ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ 18 കാരൻ പിടിയിൽ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഏഴിലും എട്ടിലും പഠിക്കുന്ന കുട്ടികളെയാണ് കടയ്ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടിൽ നീരജ് പീഡിപ്പിച്ചത്. ചടയമംഗലം, കടയ്ക്കൽ സ്വദേശിനികൾ ആണ് ഇരയായത്. നീരജിനെതിരെ സമാനമായ വേറെയും കേസുകൾ ഉണ്ട്.

പെൺകുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയതിനു ശേഷം രാത്രിയിൽ പെൺകുട്ടികളെ വീട്ടിൽ നിന്ന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു ഇരയാക്കുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് നാട്ടുകാർ പിടികൂടിയതോടെയാണ് നീരജ് മറ്റു പെൺകുട്ടികളെ ചൂഷണം ചെയ്തുവെന്ന വിവരങ്ങളും പുറത്തു വന്നത്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents