banner

വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു

എറണാകുളം : മൂവാറ്റുപുഴയിൽ ഹോസ്റ്റൽ ജംഗ്ഷന് സമീപം വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ആറംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടം നടന്നത്. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപി ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് അഞ്ചു പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊടുപുഴ - മൂവാറ്റുപുഴ റോഡിലൂടെ സഞ്ചരിക്കവെ കാർ വലിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു. തൊടുപുഴ അൽ അസ്ഹർ കോളേജിലെ രണ്ടാം വർഷ ഡിപ്ലോമ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. മൂന്ന് പേരെ ഗുരുതര പരുക്കുകളോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ വിദഗ്ത ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെക്ക് മാറ്റി.

അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കാർ പൂർണ്ണമായും തകർന്നിരുന്നതിലാൽ മൂവാറ്റുപുഴ ഫയർഫോഴ്സ് എത്തിയാണ് കാർ വെട്ടിപ്പെളിച്ച് വിദ്യാർത്ഥകളെ പുറത്തെടുത്തത്. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആയുഷ് മരണപ്പെടുകയായിരുന്നു.

إرسال تعليق

0 تعليقات