Iklan

Iklan

,

Iklan

Video

കൊല്ലത്ത് കെഎസ്ആർടിസി ബസ്സിനടിയിൽപ്പെട്ട് യുവാവിന് ഗുരുതര പരുക്ക്

SPECIAL CORRESPONDENT
, Tuesday, November 15, 2022 WIB Last Updated 2022-11-15T13:32:59Z
Kollam :
കെഎസ്ആർടിസി ബസ്സിലിടിച്ച് യുവാവിന് ഗുരുതര പരുക്ക്. കുന്നത്തൂർ നടുവിൽ നെടിയവിള സ്വദേശി വിശാഖ് (28) ആണ് സാരമായ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് കുന്നത്തൂർ പാലത്തിനു സമീപമായിരുന്നു അപകടം നടന്നത് ( A young man was seriously injured after falling under a KSRTC bus in Kollam Kunnathur ).

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുന്നത്തൂർ പാലത്തിനു സമീപം ആറ്റുകടവിലാണ് അപകടമുണ്ടായത്. പുത്തൂർ ഭാഗത്ത് നിന്ന യുവാവിൻ്റെ ബൈക്ക് കരുനാഗപ്പള്ളിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ബസ്സിൽ  ഇടിക്കുകയായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിലൂടെ യുവാവിനെ രക്ഷപ്പെടുത്തി  ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദേശത്ത് ജോലി നോക്കിയിരുന്ന വിശാഖ് മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത് ലീവ് തീർന്നതോടെ ഈ ആഴ്ചയോടെ തിരികെ വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents