Iklan

Iklan

,

Iklan

Video

കൊല്ലത്ത് യുവാവിനെ സ്റ്റേഷനിൽ കെട്ടിയിട്ടു മർദ്ദിച്ചതായി പരാതി

SPECIAL CORRESPONDENT
, Sunday, November 20, 2022 WIB Last Updated 2022-11-20T00:22:53Z
കൊല്ലം : ആര്യങ്കാവ് കടമാൻപാറയിൽ യുവാവിനെ വനപാലകര്‍ കെട്ടിയിട്ടു മർദ്ദിച്ചതായി പരാതി. ആര്യങ്കാവ് പുതുശേരിയിൽ വീട്ടിൽ സന്ദീപ് മാത്യൂ ( 39 )വിന്റെ കൈയും, കാലും കെട്ടിയിട്ടു ഡെപ്യൂട്ടി റെയ്ഞ്ചാഫീസറുടെ നേതൃത്വത്തിലുള്ള വനപാലകർ മർദ്ദിച്ചതായിയിട്ടാണ് പരാതി ഉയർന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. കടമാൻ പാറയിലെ ഭൂമി സന്ദർശിച്ച ശേഷം ഓട്ടോയിൽ തിരികെ മടങ്ങുന്നതിനിടെയായിരുന്നു അക്രമണം.

എന്നാൽ ഓട്ടോ കൈ കാണിച്ചു നിർത്തിയതിൽ പ്രകോപിതനായ യുവാവ് അക്രമിക്കാൻ ശ്രമിച്ചുവെന്നും ഇദ്ദേഹത്തെ ഫോറെസ്റ്റ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ജനൽ ചില്ല് തകർത്ത ശേഷം ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു എന്ന് അധികൃതർ പറഞ്ഞു. ചന്ദനപ്ലാന്റേഷൻ സ്ഥിതി ചെയ്യുന്ന കടമാൻപാറയിൽ നിന്നും വരുന്ന വാഹനങ്ങൾ വനപാലകർ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. അങ്ങനെ കൈ കാണിച്ചപ്പോൾ കയർത്ത് സംസാരിച്ചത് കൊണ്ടാണ് യുവാവിനെ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചത്.

സംഭവം അറിഞ്ഞ് പൊലീസും , ജനപ്രതിനിധികളും , നാട്ടുകാരും സ്ഥലത്തെത്തി യുവാവിനെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents