Iklan

Iklan

,

Iklan

Video

അര്‍ജന്റീന-സൗദി മത്സരത്തിനിടയില്‍ സൗദി പതാക കഴുത്തിലണിഞ്ഞ് ഖത്തര്‍ അമീര്‍ ഗാലറിയില്‍

SPECIAL CORRESPONDENT
, Wednesday, November 23, 2022 WIB Last Updated 2022-11-23T16:07:40Z
ദോഹ : ചൊവ്വാഴ്ച്ച നടന്ന അര്‍ജന്റീന-സൗദി മത്സരത്തിനിടയില്‍ സൗദി പതാക കഴുത്തിലണിഞ്ഞ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ലോകകപ്പില്‍ സൗദി അറേബ്യയും അര്‍ജന്റീനയും തമ്മിലുള്ള മത്സരം കാണാനാണ് സൗദി പതാക അണിഞ്ഞ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്റ്റേഡിയിലെത്തിയത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൗദി ടീമിന് പിന്തുണ നല്‍കാനാണ് ഖത്തര്‍ അമീര്‍ എത്തിയത്.

ലുസെയ്ന്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യ- അര്‍ജന്റീന മത്സരം നടന്നുകൊണ്ടിരിക്കെയാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഗാലറിയില്‍ എത്തുന്നത്. വിഐപി ഗാലറിയിലെത്തിയ ഖത്തര്‍ അമീര്‍, സൗദിയുടെ ദേശീയപതാക തൊട്ടടുത്തുണ്ടായിരുന്ന സൗദി ആരാധകനില്‍ നിന്നും സ്വന്തമാക്കുകയായിരുന്നു. സൗദിയുടെ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച അല്‍താനി പിന്നീടത് കഴുത്തിലണിയുകയും ചെയ്തു.

ഖത്തര്‍ അമീര്‍ സൗദി പതാകയണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ഫുട്ബോളില്‍ ഇതിഹാസം തീര്‍ത്ത അര്‍ജന്റീനയെ സൗദി രണ്ടിനെതിരെ ഒരു ഗോളിന് പരാജയപ്പെടുത്തി.

Terbaru Lainnya

Recents