banner

ഹൃദയ ധമനി രോഗങ്ങൾ നിങ്ങളെ തകർത്തേക്കാം!; ‘ഹൃദയത്തെ സംരക്ഷിക്കാൻ’, ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ


ആരോഗ്യത്തിൽ ഏറ്റവും പ്രധാനപെട്ടതാണ് ഹൃദയ ആരോഗ്യം. ശരീരത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ ധർമ്മം. ഹൃദയം ഒരു നിമിഷമെങ്കിലും പണി മുടക്കിയാൽ ജീവൻ തന്നെ അപകടത്തിലാകും. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗമാണെന്നാണ് കണക്കുകൾ. ഹൃദയ ധമനി രോഗങ്ങളും ഇതിൽ ഉൾപ്പെടും.

ഹൃദയരക്ത ധമനി രോഗത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, പുകവലി, പൊണ്ണത്തടി, തുടങ്ങിയവ നിയന്ത്രിക്കാനുള്ള ബോധവത്‌ക്കരണമാണ് പ്രധാനം. ജീവിത ശൈലി തന്നെയാണ് ഹൃദയ സംബന്ധ രോഗങ്ങളുടെ പ്രധാന കാരണം. വ്യായാമം ഇല്ലായ്മയും, ഭക്ഷണ ക്രമമവും ഒക്കെ ഹൃദയത്തിന്റെ ആരോഗ്യത്തിൽ പ്രധാനമാണ്.

ഹൃദയത്തെ സൂക്ഷിക്കാൻ ഒഴിവാക്കേണ്ട] ചില ഭക്ഷണങ്ങൾ നോക്കാം,

റെഡ് മീറ്റ്

മലയാളികൾ പൊതുവെ ബീഫ് പ്രേമികൾ ആയിരിക്കും. എന്നാൽ റെഡ് മീറ്റ് ആണ് ഹൃദയ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട പ്രധാന ഭക്ഷണം. റെഡ് മീറ്റ് പൊതുവേ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. ബീഫ്, മട്ടൻ, പോർക്ക്റെ എന്നിവയൊക്കെ റെഡ്‌മീറ്റിൽ ഉൾപ്പെടും. ഡ് മീറ്റിന്‍റെ പ്രോസസ്ഡ് രൂപങ്ങളായ ബേക്കൺ, സോസേജ്, ഹോട്ട് ഡോഗ് എന്നിവയും പരമാവധി ഒഴിവാക്കുക. കഴിവതും നിയന്ത്രിച്ച് കഴിക്കുകയും വ്യായാമം ചെയ്യുകയുമാണ് പ്രധാനം.

പഞ്ചസാര, ഉപ്പ്

പഞ്ചസാരയും ഉപ്പും വെളുത്ത വിഷമാണ് എന്ന് ചില ആരോഗ്യ വിദഗ്‌ധർ പറയാറുണ്ട്. എന്നാൽ ഇത് പൂർണമായി ഒഴിവാക്കണ്ട കാര്യമില്ല. എന്നാൽ ഇവയുടെ അമിത ഉപയോഗവും ഹൃദയ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ഇവ നിയന്ത്രിച്ച് ഉപയോഗിക്കണം.

പായ്ക്കറ്റ് ഭക്ഷണങ്ങൾ

പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും ഹൃദയത്തിന് അത്ര നന്നല്ല. ബേക്കറി പലഹാരങ്ങൾ മറ്റ് പാക്കറ്റ് ഭക്ഷണത്തെ എന്നിവ കഴിവതും ഒഴിവാക്കുക. ഇവയിൽ പ്രോസസ് ചെയ്യുമ്പോൾ ഉൾപ്പെടുന്ന രാസവസ്തുക്കളും, പഞ്ചസാര ഉപ്പ് എന്നിവയുടെ അളവും പ്രശ്നക്കാർ ആയേക്കാം.

പുറത്തു നിന്ന് വാങ്ങുന്ന പിസയും സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ഇവയിൽ കൂടുതലായുള്ള സോഡിയം, ഫാറ്റ്, കലോറി എന്നിവയൊക്കെ ഹൃദയാരോഗ്യത്തെ തകർക്കുന്ന ഘടകങ്ങളാണ്.

സോഫറ്റ് ഡ്രിങ്ക്സും സോഡയുമൊക്കെ ഈ ഗണത്തിൽ പെടുത്തി ഒഴിവാക്കുക. സോഡയിൽ ഫോസ്ഫോറിക് ആസിഡ് ഉണ്ട്. ഇത് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് നല്ലതല്ല. മാത്രമല്ല അമിതഭാരം, നീര്‍ക്കെട്ട്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും സോഫ്റ്റ് ഡ്രിങ്ക്സ് വില്ലനാകും.

ബ്രെഡ്, പാസ്ത

ബ്രെഡ്, പാസ്ത എന്നിവയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈട്രേറ്റ്, പഞ്ചസാര എന്നിവയെല്ലാം പ്രമേഹത്തിനും അതിവഴി ഹൃദയത്തിന്‍റെ ആരോഗ്യം മോശമാക്കുന്നതിനും വഴിയൊരുക്കും. അതിനാൽ കഴിവതും കുറച്ച് ഉപയോഗിക്കുക അല്ലെങ്കിൽ ഒഴിവാക്കുക എന്നതാണ് പോംവഴി.

إرسال تعليق

0 تعليقات