banner

കുരീപ്പുഴയിൽ റോഡരികിൽ വിമാനം; കാണാനെത്തുന്നവർ നിരവധി

ഫോട്ടോ : സന്തോഷ് കുരീപ്പുഴ (Ashtamudy Live Online)

അഞ്ചാലുംമൂട് : 
കൊല്ലം ബൈപ്പാസിൽ കുരീപ്പുഴയിലെ വിമാനക്കാഴ്ച പ്രദേശവാസികൾക്ക് കൗതുകമാകുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വ്യക്തി ലേലത്തിൽപ്പിടിച്ച വിമാന ഭാഗങ്ങൾ ഹൈദരാബാദിലേക്ക് റോഡ് മാർഗ്ഗം കൊണ്ടു പോകവേയാണ് കൊല്ലം ബൈപ്പാസിലെ കുരീപ്പുഴ ടോൾ പ്ലാസയ്ക്ക് സമീപം വിമാനത്തിൻ്റെ പ്രധാന ഭാഗങ്ങളുമായി വന്ന ട്രെയിലർ പാർക്ക് ചെയ്തത്. വിമാനത്തിൻ്റെ ഭാഗങ്ങൾ കടന്നു പോകുന്നത് സാധാരണ ഗതാഗതത്തെ ബാധിക്കാതിരിക്കുന്നതിന് വേണ്ടി രാത്രിയിലാണ് ഇതും വഹിച്ചുകൊണ്ടുള്ള യാത്ര ട്രെയിലർ ആരംഭിക്കാറുള്ളത്. ഇന്ന് പുലർച്ചയോടെ കുരീപ്പുഴയിലാണ് ട്രെയിലറിൻ്റെ യാത്ര അവസാനിച്ചത്. രാത്രിയോടെ യാത്ര വീണ്ടും പുനരാരംഭിക്കും.

മുപ്പത് വർഷം പഴക്കമുള്ള എയർ ബസ് എ 320 കലാവധി കഴിഞ്ഞതിനാൽ 2018 ൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങർ യൂണിറ്റിന് സമീപത്തെ മൂലയിൽ ഒതുക്കിയിട്ടിരുന്നു.നാല് വർഷത്തോളം എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ പഠനത്തിനായി ഉപയോഗിച്ച് വരികയായിരുന്ന ഈ വിമാനം. ഇനിയും ഉപയോഗിക്കാനാകില്ല എന്ന് കണ്ടതോടെ പൊളിച്ചു വില്പന നടത്താൻ  എ ഐ എൻജിനിയറിംഗ് വിഭാഗം തീരുമാനിച്ചു. തുടർന്ന് നടന്ന ലേലത്തിൽ  ഹൈദ്രാബാദ് സ്വദേശിയായ ജോഗിന്ദർ സിംഗ് 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കുകയായിരുന്നു. വിമാനം പൊളിച്ച് നാല് ട്രെയിലറുകളിലായാണ് യാത്ര.

അതേ സമയം, ലോറിയിൽ കൊണ്ടുവന്ന വിമാനത്തിന്റെ ചിറക് കെഎസ്ആർടിസി ബസിലിടിച്ചു. ബാലരാമപുരം ജംങ്ഷന് സമീപത്ത് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ അഞ്ചിലേറെ യാത്രക്കാരേ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

إرسال تعليق

0 تعليقات