banner

യാത്രക്കാരെ ബസിനുള്ളിൽ കയറി കടിച്ച് തെരുവ് നായ; മറ്റൊരു ബസിൽ കയറുന്നതിനിടെ തെറിച്ച് വീണ് ദാരുണ മരണം

പത്തനംതിട്ട : യാത്രക്കാരെ ബസിനുള്ളിൽ കയറി കടിച്ച് പരിക്കേൽപ്പിച്ച തെരുവ് നായ മറ്റൊരു ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ച് വീണ് ചത്തു. യാത്രക്കാരനെ ഉൾപ്പെടെ 11 പേരെ കടിച്ച നായയാണ് കെഎസ്ആർടിസി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ചു വീണത്.

പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വന്ന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കുമാണു നായയുടെ കടിയും ആക്രമണവും ഏൽക്കേണ്ടി വന്നത്.

ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണു സംഭവം. സ്വകാര്യ ബസ് സ്റ്റാൻഡിൽ ആരംഭിച്ച നായയുടെ ആക്രമണം മിനി സിവിൽ സ്റ്റേഷൻ വരെയും നീണ്ടിരുന്നു.

റോഡിൽ കൂടി നടന്നു പോയവരെ പ്രകോപനമൊന്നുമില്ലാതെ നായ അക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

പോലീസ് ഉദ്യോഗസ്ഥർ പുറകേയുണ്ടായിരുന്നെങ്കിലും ആർക്കും അടുത്തേക്കു പോകാനുള്ള ധൈര്യമുണ്ടായില്ല.

إرسال تعليق

0 تعليقات