Iklan

Iklan

,

Iklan

Video

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു

SPECIAL CORRESPONDENT
, Wednesday, November 30, 2022 WIB Last Updated 2022-11-30T14:36:21Z
റിയാദ് : സൗദി അറേബ്യയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ. യാമ്പുവിലും ഉംലജിലും കനത്ത മഴ പെയ്തു. തബൂക്ക് പ്രവിശ്യയില്‍പ്പെട്ട ദിബായുടെ തെക്ക് ശക്തമായ കാറ്റും മഴയുമുണ്ടായി.

ശക്തമായി വീശിയ കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ദിബാ, അല്‍വജ്, ഉംലജ്, യാമ്പു എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. തബൂക്കില്‍ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ കമ്പനി സാങ്കേതിക സംഘങ്ങള്‍ ഇടപെട്ട് ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി സൗദി ഇലക്ട്രിസിറ്റി കമ്പനി പിന്നീട് വ്യക്തമാക്കി. വാദി അല്‍ഖുശൈബ കരകവിഞ്ഞ് ഒഴുകിയതോടെ അല്‍ഉല- മദീന റോഡ് സുരക്ഷാ വകുപ്പുകള്‍ താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്തു.
 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents