Iklan

Iklan

,

Iklan

Video

‘എന്റെ ആദ്യത്തെ എ പടം ലോഡിംഗ്’; പുതിയ സിനിമയുടെ റിലീസ് വിവരങ്ങളുമായി ഒമര്‍ ലുലു

SPECIAL CORRESPONDENT
, Sunday, November 20, 2022 WIB Last Updated 2022-11-20T00:28:14Z
പുതിയ ചിത്രം’നല്ല സമയ’ത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ വിവരം പങ്കുവച്ച് ഒമര്‍ ലുലു. ചിത്രത്തിന് ക്ലീന്‍ ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്നും ട്രെയിലര്‍ ഇന്ന് വൈകുന്നേരം 7.30ന് പുറത്തുവിടുമെന്നും ഒമര്‍ ലുലു അറിയിച്ചു. ഫണ്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ഈ സിനിമയില്‍ നായകനാവുന്നത് ഇര്‍ഷാദ് അലി ആണ്.

‘നല്ല സമയം സെന്‍സറിംഗ് കഴിഞ്ഞു. ക്ലീന്‍ ‘എ’ സര്‍ട്ടിഫിക്കറ്റ്, ട്രെയിലര്‍ ഇന്ന് 7.30ന്. സിനിമ തിയറ്ററുകളില്‍ നവംബര്‍ 25ന് റിലീസ്. അങ്ങനെ എന്റെ ആദ്യത്തെ എ പടം ലോഡിം?ഗ്’,എന്നാണ് സെന്‍സറിംഗ് വിവരം പങ്കുവച്ച് ഒമല്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറില്‍ നവാഗതനായ കലന്തൂര്‍ ആണ് നിര്‍മ്മാണം. ബാബു ആന്റണി നയകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന ഒമര്‍ ലുലുവിന്റെ മറ്റൊരു ചിത്രം. ക്രിസ്മസ് റിലീസ് ആയാണ് പവര്‍ സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നത്.

പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ അവസാന തിരക്കഥ കൂടിയാണിത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്റെ നിര്‍മ്മാണം റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents