Iklan

Iklan

,

Iklan

Video

അര്‍ജന്റീനയെ തോല്‍പ്പിച്ചതിന് റോള്‍സ് റോയ്സ് സമ്മാനം; വാർത്ത നിഷേധിച്ച് സൗദി താരം

SPECIAL CORRESPONDENT
, Monday, November 28, 2022 WIB Last Updated 2022-11-28T14:52:59Z
റിയാദ് : ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച സൗദി ഫുട്ബോള്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും റോള്‍സ് റോയ്സ് കാറുകള്‍ സമ്മാനിക്കുമെന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് സൗദി താരം സ്വാലിഹ് അല്‍ ഷഹ്രി.

സൗദി ടീമംഗങ്ങള്‍ക്ക് റോള്‍സ് റോയ്സ് കാറുകള്‍ സമ്മാനമായി കിട്ടുമെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സ്വാലിഹ് വ്യക്തമാക്കി. രാജ്യത്തിനു വേണ്ടിയാണ് തങ്ങള്‍ കളിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ അട്ടിമറി വിജയം നേടിയ സൗദി ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കും റോള്‍സ് റോയ്സ് ഫാന്റം കാറുകള്‍ സമ്മാനിക്കുമെന്നു കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചതായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഷഹ്രി രംഗത്തെത്തിയത്.

Terbaru Lainnya

Recents