"അധ്യാപക നിയമന ഹാൾ ടിക്കറ്റിൽ ഉദ്യോഗാർത്ഥിയുടെ ചിത്രത്തിന് പകരം നടി സണ്ണി ലിയോണിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചിരുന്നത്. നിയമസഭയ്ക്കുള്ളിൽ നീലച്ചിത്രങ്ങൾ കണ്ട പാർട്ടിയിൽ നിന്ന് ഇത് പ്രതീക്ഷിക്കാം," -കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർപേഴ്സൺ ബി.ആർ നായിഡു ട്വീറ്റ് ചെയ്തു.
പരീക്ഷക്ക് വേണ്ടി അപേക്ഷിക്കുമ്പോൾ തന്നെ നിർബന്ധമായും ഫോട്ടോയും അപ്ലോഡ് ചെയ്യണം. അതായിരിക്കും ഹാൾ ടിക്കറ്റിലും അച്ചടിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മറുപടി നൽകി.എന്നാൽ അപേക്ഷ നൽകിയത് താനല്ലെന്നും ഭർത്താവിന്റെ സുഹൃത്താണ് വിവരങ്ങൾ അപ്ലോഡ് ചെയ്തെന്ന് യുവതി അറിയിച്ചു.സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
0 تعليقات