banner

പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞു; റോഡിലേയ്ക്ക് തെറിച്ചു വീണ് രണ്ടു വയസുകാരൻ മരിച്ചു

തിരുവനന്തപുരം : പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കോട്ടൂർ മുണ്ടണിനട മുംതാസ് മൻസിലിൽ മുജീബ്-റഹീന ദമ്പതിമാരുടെ മകൻ മുഹമ്മദ് അമാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പേരൂർക്കട വഴയിലയിലായിരുന്നു അപകടം നടന്നത്. യാത്രയിൽ മുജീബിനൊപ്പം ഭാര്യ റഹീനയും മുജീബിന്റെ അമ്മയും ഉണ്ടായിരുന്നു.

നിയന്ത്രണം വിട്ട് ഓട്ടോ മറിയുമ്പോൾ കൈകളിലുണ്ടായിരുന്ന രണ്ട് വയസുകാരൻ റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടനടി മുഹമ്മദ് അമാനെ പേരൂർക്കട ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ, പേരൂർക്കട പോലീസ് കേസെടുത്തു. പട്ടത്തെ ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. മകനെ കൺമുൻപിൽ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ഈ മാതാപിതാക്കൾ.

إرسال تعليق

0 تعليقات