എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. വിദേശത്ത് ജോലിയുള്ള ഭര്‍ത്താവിന് മാസം രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടെന്നും അതിനനുസൃതമായ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ഭാര്യയുടെ ആവശ്യം. ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റേതാണ് ഉത്തരവ്.
തലാഖ് ചൊല്ലിയ ഭർത്താവിനോട് ഭാര്യയ്ക്ക് 31 ലക്ഷം ജീവനാംശം നല്‍കാനാവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി : തലാഖ് ചൊല്ലിയ ഭര്‍ത്താവിനോട് ഭാര്യയ്ക്ക് 31,98,000 രൂപ ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുന്നത്. നഷ്ടപരിഹാരം നല്‍കണമെന്ന കളമശേരി മജിസ്‌ട്രേറ്റ് കോടതി വിധി ഹൈക്കോടതി ശരിവച്ചു.
0 تعليقات