ബൈക്ക് യാത്രികനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; രണ്ട് യുവാക്കൾ പിടിയിൽ
Table of Contents
കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ മണ്ണാറശാല ഭാഗത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റ സനൽ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹരിപ്പാട് എസ് എച്ച് ഒ വിഎസ് ശ്യാംകുമാർ, എസ് ഐ മാരായ എച്ച് ഗിരീഷ്, സവ്യ സാചി, എ എസ് ഐ നിസാമുദ്ദീൻ, എസ് സിപിഒ മഞ്ജു, സിപിഒ മാരായ നിഷാദ്, അരുൺ, ഇയാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Post a Comment