Iklan

Iklan

,

Iklan

Video

പ്രശംസ നേടിയ 'ലവ് ടുഡേ' എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

SPECIAL CORRESPONDENT
, Wednesday, November 30, 2022 WIB Last Updated 2022-11-30T15:00:31Z
2019-ൽ ജയം രവിയും കാജൽ അഗർവാളും പ്രധാന വേഷങ്ങളിൽ അഭിനയിച്ച കോമാളി എന്ന ചിത്രത്തിന് ശേഷം സംവിധായകൻ പ്രദീപ് രംഗനാഥൻ തന്റെ രണ്ടാമത്തെ പ്രോജക്റ്റുമായി തിരിച്ചെത്തുന്നു. നേരത്തെ എജിഎസ് 22 എന്ന് പേരിട്ടിരുന്ന ചിത്രത്തിന് ലവ് ടുഡേ എന്നാണ് പേരിട്ടിരിക്കുന്നത്. U/A സർട്ടിഫിക്കറ്റുമായി പ്രദീപ് രംഗനാഥൻ ചിത്രം ലവ് ടുഡേ നവംബർ 15ന് പ്രദർശനത്തിന് എത്തി. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ഇപ്പോൾ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.

ഇതിലൂടെ സംവിധായകൻ ആദ്യമായി നായക വേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ഉണ്ട്. പ്രദീപ് രംഗനാഥനെ കൂടാതെ ലവ് ടുഡേയിൽ നാച്ചിയാർ ഫെയിം ഇവാനയാണ് നായിക. സത്യരാജ്, രാധിക ശരത്കുമാർ, യോഗി ബാബു, ഗായികയും ബിഗ് ബോസ് തമിഴ് ഫെയിം അജിദ് ഖാലിക്ക് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents