Iklan

Iklan

,

Iklan

Video

'എനിക്ക് അതിന്റെ ആവശ്യമില്ല'; മമ്മൂക്കയുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുകേഷ് എം.എൽ.എ

SPECIAL CORRESPONDENT
, Friday, December 23, 2022 WIB Last Updated 2022-12-23T10:37:15Z


മമ്മൂട്ടിക്കൊപ്പമുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവച്ച് നടൻ മുകേഷ്. ഒരു സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി താനും മമ്മൂക്കയും ക്ലബ്ബില്‍ പോയെന്നും പിന്നീട് അവിടെയുണ്ടായ രസകരമായ സംഭവങ്ങളാണ് താരം ആരാധകരുമായി പങ്കുവെച്ചത്.

‘ഒരു സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി ഞാനും മമ്മൂക്കയും ക്ലബ്ബില്‍ പോയി. വലിയൊരു ക്ലബ്ബാണത്. മൂന്നാല് ദിവസം അവിടെ ഷൂട്ടിങ് ഉണ്ട്. അവിടുത്തെ ആളുകളില്‍ ചിലര്‍ വന്നിട്ട് മമ്മൂക്കയ്ക്കും മുകേഷിനും ഹോണററി മെമ്പര്‍ഷിപ്പ് തരണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞു. പൈസയൊന്നും വേണ്ട, അവിടുത്തെ മെമ്പര്‍മാരെ പോലെ അവിടെ ചെലവഴിക്കാനും സാധിക്കും’.

‘ഇക്കാര്യം മമ്മൂട്ടിയോട് എങ്ങനെ പറയുമെന്ന ടെന്‍ഷനിലായിരുന്നു അവര്‍. ഇക്കാര്യം മമ്മൂക്കയോട് പറയാന്‍ എന്നെ ഏല്‍പ്പിച്ചു. അവരുടെ ലക്ഷ്യം മമ്മൂക്കയാണ്. അതിന് ഇടയില്‍ എനിക്കൂടി ഒരെണ്ണം തന്നതാണ്. ഒടുവില്‍ ഞാന്‍ ഇക്കാര്യം മമ്മൂക്കയോട് പറഞ്ഞു’.

‘പ്രതീക്ഷിച്ചത് പോലെ, ‘നീ പോടാ, ഞാനിവിടെ വൈകുന്നേരം വന്ന് ഷട്ടില്‍ കളിക്കാം, ചെറിയ ട്രൗസറിട്ട് നീന്താം, നിനക്കെന്താണ്, എനിക്ക് അതിന്റെ ആവശ്യമില്ലന്ന്’, മമ്മൂക്ക പറഞ്ഞു. പക്ഷേ എനിക്ക് ആവശ്യമുണ്ടായിരുന്നു. ഞാനിവിടെ വരുമ്പോള്‍ അതൊക്കെ ഉപയോഗിക്കാമല്ലോന്ന് പറഞ്ഞു. എങ്കില്‍ പിന്നെ ആയിക്കോട്ടെ എന്നായി മമ്മൂക്ക’.

‘ഒടുവില്‍ അവിടെ ഒരു ഫോം ഉണ്ട്, അത് പൂരിപ്പിക്കണമെന്നായി. അത് വായിച്ചിട്ട് മമ്മൂക്ക എടുത്ത് കീറി കളഞ്ഞു. ഇതെന്താണ് കുടുംബ രജിസ്റ്ററോ, പേര്, വയസ്, കുട്ടികളുടെ എണ്ണം, ജോലി, തുടങ്ങി പല കാര്യങ്ങളും അതില്‍ പൂരിപ്പിക്കാനുണ്ട്. ഇതൊക്കെ കണ്ട് അദ്ദേഹത്തിന് ദേഷ്യം വന്നു. ഒടുവില്‍ ഞാന്‍ പൂരിപ്പിച്ചത് കൊടുത്തു. എന്നിട്ട് മമ്മൂക്ക കുറച്ച് ദിവസം കഴിയുമ്പോള്‍ തരുമെന്നും പറഞ്ഞു’ മുകേഷ് പറഞ്ഞു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents