നാടൻ പാട്ടു ഗാനമേളയ്ക്കിടെ സംഘർഷം; രണ്ട് പേർക്ക് കുത്തേറ്റു, മൂന്ന് പേർ പിടിയിൽ
Table of Contents
ജിംനേഷ്യയുടെ വാർഷിക പരിപാടിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച നാടൻപാട്ട് ഗാനമേളയ്ക്കിടെയാണ് സംഘർഷമുണ്ടായത്. കരുവാറ്റ സ്വദേശികളായ രജീഷ്, ശരത്ത് എന്നിവർക്കാണ് കുത്തേറ്റത്. രജീഷിനേയും ശരത്തിനേയും ബൈക്കിൽ എത്തിയ അക്രമി സംഘം തടഞ്ഞു നിർത്തി മർദ്ദിക്കുകയും വയറിലും നെഞ്ചിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഇവർ ചികിൽസയിലാണ്. ബിപിൻ സഹോദരനായ ബിജിലാൽ, ഇവരുടെ സ്‌നേഹിതൻ ജിതിൻ കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Post a Comment