Iklan

Iklan

,

Iklan

Video

ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് ബസ്സില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്ര; പിടികൂടി എം.വി.ഡി

SPECIAL CORRESPONDENT
, Monday, December 05, 2022 WIB Last Updated 2022-12-05T03:33:30Z
പാലക്കാട് : ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് ബസ്സിനെ കൈയ്യോടെ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോകവെയാണ് ബസ്സ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്.

പാലക്കാടാണ് സംഭവം. കോഴിക്കോട്ടെ സ്‌കൂളില്‍ നിന്ന് കൊടൈക്കനാല്‍, രാമക്കല്‍മേട് ഭാഗത്തേക്ക് യാത്ര പുറപ്പെട്ട വിദ്യാര്‍ഥികളും അധ്യാപകരുമായിരുന്നു ബസിലുണ്ടായിരുന്നത്.

യാത്ര ആരംഭിച്ചതിന് പിന്നലെയാണ് ബസ്സിനെ പിടികൂടിയത്. പിടിയിലായ ബസിന് നികുതിയൊടുക്കിയ രേഖയില്ല. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കേണ്ട സാക്ഷ്യപത്രവും ബസിനില്ല.

തുടര്ന്ന് പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ബസിന് 12,750 രൂപ പിഴയിട്ടു. ബസ്സില്‍ വിനോദയാത്ര പുറപ്പെട്ട വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റൊരു ബസില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തി

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents